Tuesday, March 13, 2007

സ്വപ്നത്തിന്‍ ചില്ലുജാലകം അനുഗൃഹീതയായ ഗായിക ഇന്ദു പാടി

പൊതുവാളന്റെ സ്വപ്നത്തിന്‍ ചില്ലുജാലകം എന്ന ഗാനത്തിന്റെ പല്ലവി ഞാന്‍ കവിയരങ്ങില്‍ പാടിയിരുന്നു. അതു മുഴുവനായി പാടുവാന്‍ അനുഗൃഹീതയായ ഗായിക ഇന്ദു ഏറ്റിരുന്നു. എങ്കിലും recording നുള്ള സംവിധാനം ഇല്ലാത്തതിനാല്‍ അവര്‍ അതു windows sound recorder ല്‍ ഒരു headphone ഉപയോഗിച്ച്‌ ഒരു cafe ല്‍ നിന്നും പാടി അയച്ചു തന്നതിന്റെ ചരണം മാത്രം ഇതാ ഇവിടെ. cafe ല്‍ നിന്നായതു കോണ്ട്‌ disturbance ധാരാളം ഉള്ളതിനാല്‍ ബാക്കി ഭാഗങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നില്ല. അതു പിന്നീട്‌..


Click the Play button:




Saturday, March 10, 2007

ഗായകരേ.....ഇതിലേ..ഇതിലേ...

പൊതുവാളന്‍ ചേട്ടന്റെ വരികള്‍ക്ക് പണിക്കര്‍ സാര്‍ ഈണമിട്ട ഈ ഗാനത്തിന് ശബ്ദം ക്ഷണിക്കുന്നു..!.ആര്‍ക്കും പാടാം.താഴെക്കാണുന്ന മ്യുസിക് ട്രാക്ക് ഡൌണ്‍ലോഡ് ചെയ്തിട്ട് അതിന്റെ വോക്കല്‍ ട്രാക്ക് മാത്രം അയച്ചു തരിക,ഒരു കുഞ്ഞു ശബ്ദം ,സ്ത്രീ,പുരുഷന്‍ എന്ന കാറ്റഗറിയില്‍ അയക്കാം.ദേവേട്ടന്റെ ബൂലോഗവിചാരണത്തില്‍ കണ്ണൂസ് പറഞ്ഞ ആശയത്തില്‍ നിന്നും പ്രചോദനമുള്‍‍ക്കൊണ്ട ഒരുദ്യമം..!.

‍ ഡൌണ്‍ലോഡാന്‍ ഈ ലിങ്ക് ക്ലിക്കൂ..!

വരികള്‍ :-

നൊമ്പരപ്പൂവേ നിന്റെ മിഴിയില്‍
സുന്ദരമായൊരു സ്വപ്നം
മറഞ്ഞിരിപ്പൂ മണ്ണിന്‍ മാറില്‍
സ്വര്‍ണ്ണഖനി പോലെ
(നൊമ്പര....

വര്‍ണ്ണപ്പീലികള്‍ പുതച്ചുറങ്ങും
വള്ളിക്കുടിലിനു വെളിയില്‍
വെറുതെ കാത്തിരിക്കുവതേതൊരു
ദേവസുന്ദരനെ. (നൊമ്പര......

ഹൃദയവീണ പൊഴിക്കും നാദം
ഹൃദ്യമാകുമൊരനുരാഗം
മൂളിവരുന്നൊരു മധുപനു നല്‍കാന്‍
തേന്‍‌കണമൊത്തിരിയുണ്ടോ
(നൊമ്പര........

പാട്ടുകള്‍ അയക്കണ്ട വിലാസം :- shabdham@gmail.com

Friday, March 9, 2007

നൊമ്പരപ്പൂവേ നിന്റെ മിഴിയില്‍



Click the Play button:







പൊതുവാളന്റെ "നൊമ്പരപ്പൂവേ നിന്റെ മിഴിയില്‍" എന്നു തുടങ്ങുന്ന ഗാനം സംഗീതം നല്‍കി കിരണ്‍‍സിന്റെ ശബ്ദത്തില്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. പശ്ചാത്തലസംഗീതം എനിക്കാവുന്ന വിധത്തില്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട്‌. ഒരു തുടക്കം എന്ന നിലയില്‍ കരുതുവാനപേക്ഷ. ഇതേ ഗാനം തന്നെ അനുഗൃഹീത ഗായികയായ ശ്രീമതി ഇന്ദുവിന്റെ ശബ്ദത്തില്‍ അടുത്തു തന്നെ പ്രസിദ്ധം ചെയ്യുന്നതാണ്‌
 
copyright rests with Dr.N.S.Panicker (panickerns@gmail.com)