Friday, December 14, 2007

ഭൂപാളരാഗമുയര്‍ന്നൂ

ഒരു ഗാനം.കൂടി....
-----------------

ഭൂപാളരാഗമുയര്‍ന്നൂ-മനസ്സിലും
ആയിരമുഷസ്സുകള്‍ വിടര്‍ന്നൂ
പൂനിലാച്ചന്ദനം ചാര്‍ത്തിയ ഭൂമിയും
ഗായത്രി പാടുകയായി
സൂര്യഗായത്രി പാടുകയായി

നീഹാരമാലകള്‍ ചാര്‍ത്തിയ പൂവുകള്‍
‍നീളേ ചിരിച്ചിടുന്നു-സ്നേഹ
ഗീതികള്‍ പാടിടുന്നു
പൊയ്കതന്‍ പുളിനങ്ങള്‍ പോലേ
ഇന്ദീവരങ്ങള്‍ വിടര്‍ന്നു-നീളേ
ഇന്ദീവരങ്ങള്‍ വിടര്‍ന്നു

ആഴിതന്‍ പൂന്തിരകൈകളിലാഴുവാന്‍
‍പായുന്നിതാ കുളിര്‍ വാഹിനി-പായുന്നു
സ്നേഹപ്രവാഹിനി
സ്നേഹാംശുവാകെ കതിരവന്‍ വര്‍ഷിക്കേ
രാഗാര്‍ദ്രയായ്‌ നിന്നു ഭൂമി-പ്രേമ
ദാഹാര്‍ത്തയായ് നിന്നു ഭൂമി

Tuesday, December 4, 2007

ശ്രീ ബൈജു എഴുതിയ "പ്രണയസന്ദേശം നീര്‍ത്തിവായിക്കവേ"

ശ്രീ ബൈജു എഴുതിയ "പ്രണയസന്ദേശം നീര്‍ത്തിവായിക്കവേ" എന്നു തുടങ്ങുന്ന ഗാനം മുഴുവനായി പോസ്റ്റ്‌ ചെയ്യുന്നു.

ഇതു പാടിയിരിക്കുന്നത്‌ എന്റെ ജ്യേഷ്ടന്റെ മകളാണ്‌. തബല വായിച്ചിരികുന്നത്‌ പാട്ടുകാരിയുടെ മകന്‍. അങ്ങനെ ഞങ്ങള്‍ മൂന്നു തലമുറക്കര്‍ കൂടി ബൂലോകത്തെ ബുദ്ധിമുട്ടിക്കുന്ന ഒരവസ്ഥ.

പാട്ടുകാരിയ്ക്ക്‌ നല്ല സുഖമില്ലാതിരിക്കുകയായിരുന്നു, എന്നാലും ആയുര്‍വേദം - അലോപ്പതി അടി ഒന്നു ശാന്തമായ അവസരത്തില്‍ ഞാന്‍ നിര്‍ബന്ധിച്ച്‌ ഇന്നലെ ചെയ്യിച്ചതാണ്‌. തെറ്റു തീര്‍ത്ത്‌ കൊടുക്കാന്‍ അയച്ചു തന്നതാണ്‌ എന്നാല്‍ ഇന്ന്‌ വീണ്ടും പാടുവാന്‍ വയ്യാത്ത അവസ്ഥയിലായതിനാല്‍ ഇതു തന്നെ അങ്ങു പോസ്റ്റുന്നു.

Monday, December 3, 2007

ഗുലാം അലി പാടുന്നൂ...

ഗാനശാഖിയില്‍ പോസ്റ്റ് ചെയ്തിരുന്ന, ശ്രീ ശിവപ്രസാദിന്റെ , “ഗുലാം അലി പാടുന്നൂ...“ എന്ന ഗസല്‍.

ശിവപ്രസാദ് സര്‍, അനുവാദം ചോദിക്കാ‍തെ ഇതു പോസ്റ്റ് ചെയ്തതില്‍ ക്ഷ്മിക്കുമല്ലൊ..വിവരത്തിന് ഓലയയക്കാന്‍ മേല്‍വിലാസിനി കിട്ടിയില്യ. ഭാവം കുറയാണ്ടിരിക്കാന്‍ നിര്‍ത്തി നിര്‍ത്തീട്ടൊക്കെ പാടീണ്ട്. കച്ചേരി മോശാച്ചാല്‍ പറയണം. എടുത്തുമാറ്റാംട്ടോ. ‍










ഗുലാം അലി പാടുന്നു...

കാറ്റിന്‍ കൈകള്‍ അരയാലിലകളില്‍
തബലതന്‍ നടയായ്‌ വിരവുമ്പോള്‍,
പുളകമുണര്‍ത്തും ബാംസുരീ നാദം
ഹൃദയതലങ്ങളില്‍ ഒഴുകുമ്പോള്‍,
ചാന്ദ്രനിലാവിന്‍ സാന്ത്വനചന്ദനം
സാനന്ദം ഏവരും അണിയുമ്പോള്‍...
ഗുലാം അലി പാടുന്നു.

(ഗുലാം അലി പാടുന്നു...)

താജ്‌മഹലിന്നൊരു രാഗകിരീടം
പ്രാണന്‍ കൊണ്ടു പകര്‍ന്നും,
ആയിരമായിരം ദേവമിനാരങ്ങള്‍
ആകുലമനസ്സുകളില്‍ പണിഞ്ഞും,
പാടിയലഞ്ഞേ പോകും പഥികനെ
ശ്രാന്തത്തണലുകളാല്‍ പൊതിഞ്ഞും,
ആറു ഋതുക്കള്‍ തന്‍ സൌഭഗമായി...

(ഗുലാം അലി പാടുന്നു...)

യമുനാസഖിതന്‍ യാമതരംഗം
മധുരനിലാവിനെ പുണരുമ്പോള്‍,
കാമിനിയാളുടെ ഓര്‍മ്മയെഴുന്നൊരു
വെണ്ണക്കല്‍പ്പടവില്‍ മരുവുമ്പോള്‍,
ഉള്ളില്‍ കലമ്പും പ്രണയാസവമൊരു
കണ്‍മണിയുടെ മിഴിയില്‍ തെളിയുമ്പോള്‍,
ആത്മചകോരം തേങ്ങുന്നതു പോല്‍...

(ഗുലാം അലി പാടുന്നു...)
 
copyright rests with Dr.N.S.Panicker (panickerns@gmail.com)