Thursday, March 13, 2008

ശാരദേന്ദുവിന്‍

ഒരു പുതിയ ഗാനം.

ഉറക്കുപാട്ട്, ഉറക്കെപ്പാടി ബുലോഗരെ ഉറക്കാതിരിക്കാമെന്നൊരു ഉറപ്പും കിട്ടിയിരുന്നു........

-ബൈജു
=================================================
ശാരദേന്ദുവിന്‍ കംബളത്തിലീ
ഭൂമി ചായുറങ്ങീടവേ
രാരിരാരോ പാടിടാം ഞാന്‍
‍താമരേ നീയുറങ്ങിടൂ
എന്നോമലേ നീയുറങ്ങിടൂ

കൂരിരുള്‍ക്കടല്‍ നീന്തിയക്കരെ
ഓമലേ നീയെത്തിടും
ഹേമകാന്തി ചൊരിഞ്ഞു നില്‍ക്കും
തമ്പുരാനെക്കണ്ടിടും
സ്നേഹ ധാരയാല്‍ ഭൂമിദേവിയെ-
പ്പോറ്റിടുന്നൊരാ ദേവനെന്‍
‍പൊന്നുതാമരപ്പൂങ്കിടാവിനും
നല്ലൊരു വരമേകിടും

പൂവിറുത്തു കൊതി തീര്‍ന്ന തെന്നല്‍
‍പൂമണം കവരുന്നിതാ
ദൂരെ ദൂരെ മലര്‍വാടിയില്‍
നറു പാരിജാതം വിടര്‍ന്നിതാ
പൂവുതോല്‍ക്കുമഴകേ.............
തേനുലാവുംകനിയേ...........
പൂമിഴികള്‍ പൂട്ടി..................
ചായുറങ്ങു നിധിയേ.............

Sunday, March 9, 2008

ഭൂപാളരാഗമുയര്‍ന്നൂ...

ബൈജുമാഷ് ലളിതഗാനങ്ങള്‍ എന്ന ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്ന ഭൂപാളരാഗമുയര്‍ന്നു എന്ന പാട്ട്...


ഭൂപാളരാഗമുയര്‍ന്നൂ-മനസ്സിലും
ആയിരമുഷസ്സുകള്‍ വിടര്‍ന്നൂ
പൂനിലാച്ചന്ദനം ചാര്‍ത്തിയ ഭൂമിയും
ഗായത്രി പാടുകയായി
സൂര്യഗായത്രി പാടുകയായി

നീഹാരമാലകള്‍ ചാര്‍ത്തിയ പൂവുകള്‍
‍നീളേ ചിരിച്ചിടുന്നു-സ്നേഹ
ഗീതികള്‍ പാടിടുന്നു
പൊയ്കതന്‍ പുളിനങ്ങള്‍ പോലേ
ഇന്ദീവരങ്ങള്‍ വിടര്‍ന്നു-നീളേ
ഇന്ദീവരങ്ങള്‍ വിടര്‍ന്നു

ആഴിതന്‍ പൂന്തിരകൈകളിലാഴുവാന്‍
‍പായുന്നിതാ കുളിര്‍ വാഹിനി-പായുന്നു
സ്നേഹപ്രവാഹിനി
സ്നേഹാംശുവാകെ കതിരവന്‍ വര്‍ഷിക്കേ
രാഗാര്‍ദ്രയായ്‌ നിന്നു ഭൂമി-പ്രേമ
ദാഹാര്‍ത്തയായ് നിന്നു ഭൂമി










Saturday, March 1, 2008

ഗുരുവായൂര്‍ തൃക്കോവില്‍ നടയില്‍

ഗീതാഗീതികളുടെ
ഗുരുവായൂര്‍ തൃക്കോവില്‍ നടയില്‍
എന്ന ഗാനം .

ആ ഗാനത്തിന്റെ ചില വരികള്‍ ഗീതടീച്ചറുടെ അനുവാദത്തോടെ ഒന്നു വ്യത്യാസപ്പെടുത്തിയിട്ടുണ്ട്‌. ഈ ഗാനം തന്നെ ഇതിനുമുന്‍പ്‌
ജോ തന്റെ ബ്ലോഗില്‍ പാടി പ്രസിദ്ധം ചെയ്തിട്ടുണ്ട്‌.
New Version
 
copyright rests with Dr.N.S.Panicker (panickerns@gmail.com)