Sunday, September 14, 2008

പൂത്താലം കയ്യിലേന്തി -ഓണപാട്ട്‌

ഗീതഗീതികള്‍ ഓണത്തിനു വേണ്ടി ഒരു പാട്ട്‌ അയച്ചു തന്നിരുന്നു. എന്നാല്‍ സാവകാശം കിട്ടാഞ്ഞതിനാല്‍ ഇതുവരെ സാധിച്ചില്ല. ഇന്ന്‌ ഞായറാഴ്ച ഒരിരുപ്പിരുന്നു. ഭൈമി പറ്റില്ല എന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ച്‌ പാടിച്ചു. നാലു വരികള്‍.

ഈണമൊന്നും ശരിയായില്ല അതുകൊണ്ട്‌ വാദ്യം അങ്ങു മുകളിലാക്കി/ ചതയം മൂന്നാം ഓണം തന്നെ അല്ലെ താമസിച്ചില്ലല്ലൊ.

ഗീത ടീച്ചര്‍ ക്ഷമിക്കുമല്ലൊ
ബാക്കിയുള്ളവര്‍ സഹിക്കുമെന്നും പ്രതീക്ഷിച്ചുകൊണ്ട്‌.
വരികള്‍

പൂത്താലം കയ്യിലേന്തി
ചിങ്ങം വന്നെത്തി
പൊന്നോണപ്പുടവയുമായി
ഓണനിലാവെത്തി
തുമ്പപ്പൂവേ തുമ്പിപ്പെണ്ണേ
ഓണം വന്നെത്തി ഓണം വന്നെത്തി

മാവേലിത്തമ്പുരാനെ വരവേല്‍ക്കാനായി
മലനാടണിഞ്ഞൊരുങ്ങുന്നൂ
പൂവായ പൂവെല്ലാം പൂവിളികേട്ടുണരുകയായ്‌
നാടായ നാട്ടിലാകെ മാവേലിപ്പാട്ടുണരുകയായ്‌ (പൂത്താലം--

 
copyright rests with Dr.N.S.Panicker (panickerns@gmail.com)