Tuesday, October 27, 2009

"ദേവഗീതം" എന്ന നജീമിന്റെ കവിത

ശ്രീ എ ആര്‍ നജിം 2007 ല്‍ എഴുതിയ രണ്ട്‌ കൃസ്ത്‌മസ്‌ ഗാനങ്ങള്‍ കണ്ടിരുന്നു. അതില്‍ ആദ്യത്തേത്‌ ഈണമിടാന്‍ ഉദ്ദേശിച്ചപ്പോള്‍ അതു വേരൊരാള്‍ ഈണമിടാന്‍ പോകുന്നു എന്ന് അവിടെ എഴുതി കണ്ടതുകൊണ്ട്‌ നിര്‍ത്തിവച്ചതായിരുന്നു. അദ്ദേഹം എന്നെ പറ്റിച്ചതായിരുന്നു അത്‌ അങ്ങനെ തന്നെ അവിടെ കിടക്കുന്നു.


അത്യുന്നതങ്ങളില്‍ വാഴും എന്ന
ഈ ഗാനം
അന്നെനിക്കു വളരെ ഇഷ്ടപ്പെട്ടിരുന്നു. പ്രത്യേകിച്ചു ആശ്രയം നീയേ പിതാവേ എന്ന വരികള്‍

ഒരു പരീക്ഷണം എന്ന നിലയില്‍ ശ്രമിച്ചു നോക്കിയതാണ്‌ ഇത്‌.





വരികള്‍ താഴെ
അത്യുന്നതങ്ങളില്‍ വാഴും
അദ്ധ്യാത്മ ദീപ പ്രകാശമേ
ഞങ്ങളില്‍ സ്‌നേഹം ചൊരിയും
നിന്‍ ദിവ്യ പുണ്യ പ്രവാഹം
ആള്‍ത്താരയില്‍ ഞങ്ങള്‍ നിത്യം
നിന്‍ തിരു സന്നിധി പൂകാന്‍
വന്നു നമിക്കുന്നു നാഥാ..
ആശ്രയം നീയേ പിതാവേ
പാപങ്ങളൊക്കെയും നീക്കി
നന്മ നിറഞ്ഞവരാക്കി
ഞങ്ങള്‍ തന്നുള്ളം കഴുകാന്‍
നീയല്ലാതാരുണ്ട് രാജാ

മുള്‍ക്കിരീടം നീയണിഞ്ഞു ഞങ്ങള്‍
പാപ വിമുക്തരായി തീരാന്‍
വേദനയില്‍ പോലും ദേവാ
നീ ഞങ്ങള്‍ക്കായ് മന്ദഹസിച്ചു

തോളില്‍ കുരിശേന്തി നീങ്ങി
പീഢനങ്ങളതേറ്റു വാങ്ങി
നിന്നെ പരിഹസിച്ചോര്‍‌ക്കും
നന്മകള്‍ മാത്രം നീ നേര്‍ന്നു

ഗാഗുല്‍ത്താ മല കണ്ണീര്‍ വാര്‍ത്തു
സ്തബ്ദമായ് സപ്ത പ്രപഞ്ചം
കാരിരുമ്പാണികളേറ്റു
നിന്റെ പാവന ദേഹം പിടച്ചനേരം
 
copyright rests with Dr.N.S.Panicker (panickerns@gmail.com)