Saturday, January 16, 2010

അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌



ഒരു നാടന്‍ പാട്ട്‌

രചന പാമരന്‍

ആലാപനം കൃഷ്ണ


അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌
അലകടലില്‍ മുങ്ങിത്താഴണ്‌
ആകാശക്കോലോത്തെ പൊന്നമ്പ്രാള്‌
പാടത്തെ പച്ച പുതയ്ക്കണ പൊന്നമ്പ്രാള്‌

അക്കുന്നില്‍ പൊട്ടിവിരിഞ്ഞ്‌
ഇറയത്തൊരു പൂക്കളമിട്ട്‌
കരിവീട്ടിക്കവിളില്‍ ചിന്തണ വേര്‍പ്പുമണിക്കുള്ളില്‍
ഒരു തീപ്പൊരിയായ്‌ മിന്നീ
നാടാകെ പൊന്നു തളിയ്ക്കണ പൂരപ്പെരുമാള്‌

(അന്തിക്കൊരു

കൈതപ്പൂ വീശിയുഴിഞ്ഞ്‌
പാടത്തൊരു കാറ്റോടുമ്പോള്‍
വെയിലേറ്റുവിയര്‍ക്കണ മണ്ണും
മാളൊരും ഒന്നു കുളിര്‍ത്തൂ

താഴോട്ടിനി വെട്ടമൊഴുക്കൂ പകലിന്നുടയോനേ
വയലേലകള്‍ നെല്ലോലകള്‍ പൊന്നണിയട്ടെ
പത്തായം നിറയട്ടെ

(അന്തിക്കൊരു
 
copyright rests with Dr.N.S.Panicker (panickerns@gmail.com)